കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോൾ ആന്റണി ചുമതലയേറ്റു

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു. നിലവില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ.എം ഏബ്രഹാം വിരമിച്ച ഒഴിവിലാണ് പോള്‍ ആന്റണി സ്ഥാനമേറ്റത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പോള്‍ ആന്റണിയെ ചീഫ് സെക്രട്ടറിയാക്കി നിയമിക്കാന്‍ തീരുമാനിച്ചത്.
1938 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അടുത്ത വര്‍ഷം ജൂണ്‍ 30 വരെയാണ് പോള്‍ ആന്റണിയുടെ സര്‍വ്വീസ് കാലാവധി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തു വൈദ്യുതി, പട്ടികവിഭാഗ ക്ഷേമ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു പോള്‍ ആന്റണി.
https://www.facebook.com/Malayalivartha


























