Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ മംഗല്യവരദായിനിയായ പാര്‍വ്വതീദേവിയുടെ നടതുറപ്പ് ഇന്ന്

01 JANUARY 2018 09:27 AM IST
മലയാളി വാര്‍ത്ത

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ മംഗല്യവരദായിനിയായ പാര്‍വതീദേവിയുടെ നട ഇന്ന് തുറക്കും. ധനുമാസത്തിലെ തിരുവാതിര രാവ് മുതലുള്ള 12 ദിവസമാണ് ക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ നട തുറക്കുന്നത്. ധനുമാസത്തിലെ തിരുവാതിരയും മഹാദേവന്റെ വിശേഷദിനമായ തിങ്കളാഴ്ചയും ഒത്തുചേരുന്ന ഇന്നാണ് ഈ വര്‍ഷത്തെ നടതുറപ്പു മഹോത്സവം ആരംഭിക്കുന്നത്.

കുടുംബ ഐശ്വര്യത്തിനായി തിരുവാതിര നോമ്പുനോറ്റ്, പൂത്തിരുവാതിര കൊണ്ടാടി എത്തുന്ന സ്ത്രീജനങ്ങളാണ് ആദ്യ ദിനത്തിലെ തീര്‍ത്ഥാടകരില്‍ ഏറെയും. വ്രതമനുഷ്ടിച്ച് എത്തുന്ന ഭക്തര്‍ക്കായി രാവിലെ ഗോതമ്പു കഞ്ഞിയും പുഴുക്കും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലുമണിക്ക് ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അകവൂര്‍ മനയില്‍നിന്ന് രഥഘോഷയാത്രയായി എഴുന്നള്ളിക്കും. അകവൂര്‍ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്കുശേഷം മനയിലെ കാരണവര്‍ കെടാവിളക്കില്‍ നിന്ന് ദീപം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറുന്നതോടെ ഘോഷയാത്ര ആരംഭിക്കും. പൂത്താലം പൂക്കാവടി, വാദ്യഘോഷങ്ങള്‍ എന്നിവയുടെയും അകമ്പടിയോടെ തിരുവാഭരണ രഥഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും.

ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ഉടനെ നടതുറപ്പിനുള്ള പ്രത്യേക ചടങ്ങുകള്‍ ആരംഭിക്കും. ശ്രീപാര്‍വ്വതീദേവിയുടെ പ്രിയതോഴി 'പുഷ്പിണി'യും ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനുവേണ്ടിയുള്ള സമുദായ തിരുമേനിയും ക്ഷേത്ര നടയ്ക്കല്‍ എത്തും. പുഷ്പിണിയായി സങ്കല്‍പ്പിക്കപ്പെടുന്ന ബ്രാഹ്മണിയമ്മ ആചാരപ്രകാരം ഊരാണ്മക്കാര്‍ എത്തിയിട്ടുണ്ടോ എന്നു മൂന്നു വട്ടം വിളിച്ചുചൊല്ലി ഉറപ്പാക്കിയശേഷം സമുദായ തിരുമേനിയുടെ അനുവാദത്തോടെ പാര്‍വ്വതീദേവിയുടെ നട തുറക്കും.

ദര്‍ശനത്തിനുശേഷം ദേവിയെ ശ്രീകോവിലില്‍ നിന്നു പാട്ടുപുരയിലേക്ക് എഴുന്നള്ളിച്ചിരുത്തും. രാത്രി മുഴുവന്‍ ഇവിടെ കഴിയുന്ന ദേവിക്കു തോഴി ബ്രാഹ്മണിയമ്മ ബ്രാഹ്മണിപാട്ടുകള്‍ പാടി ഉറക്കമൊഴിഞ്ഞു കൂട്ടിരിക്കും. രാത്രി നടയടച്ചശേഷം ക്ഷേത്ര സന്നിധിയില്‍ മങ്കമാരുടെ തിരുവാതിര കളിയും പൂത്തിരുവാതിര ആഘോഷവും ഉണ്ടാകും.
ജനുവരി 12 വരെ നീളുന്ന ഉത്സവദിനങ്ങളില്‍ രാവിലെ 3 മുതല്‍ 1.30 വരെയും വൈകിട്ടു നാലു മുതല്‍ 8.30 വരെയുമാണ് ദര്‍ശനമുണ്ടാകുക. ജനുവരി 12ന് ദര്‍ശനോത്സവം സമാപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (32 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (54 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (6 hours ago)

Malayali Vartha Recommends