ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കു സമാധാനവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവര്‍ഷം ആശംസിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കു സമാധാനവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവര്‍ഷം ആശംസിച്ചു. 2017 അവസാനിക്കുമ്പോള്‍ കേരളത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. ജനക്ഷേമത്തിനുള്ള ഒരു പിടി പുതിയ പദ്ധതികള്‍ നാം ഏറ്റെടുത്തു. വികസനത്തിന് ആക്കം കൂട്ടുന്ന ഒട്ടേറെ ഇടപെടലുകള്‍ നടത്തി. എന്നാല്‍ അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ഓഖി ചുഴലി വര്‍ഷാന്ത്യത്തില്‍ നമ്മുടെ സന്തോഷങ്ങള്‍ക്കു മേല്‍ ഇരുള്‍ പരത്തി.
കടലെടുത്ത ജീവിതങ്ങള്‍ക്ക് താങ്ങായി മാറാനുള്ള ബൃഹത് പദ്ധതിയാണു പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ലഭ്യമായ എല്ലാ സ്രോതസുകളില്‍ നിന്നും സര്‍ക്കാര്‍ സാന്പത്തിക സഹായം തേടുന്നുമുണ്ട്. സഹജീവികളോടു സഹാനുഭൂതി പ്രകടിപ്പിക്കുന്ന നമ്മുടെ സംസ്‌കാരം കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























