സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ; സമ്മേളനം ജനുവരി 22മുതല്‍

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനു മുന്നോടിയായി നിയമസഭാ സമ്മേളനം ഈ മാസം 22മുതല്‍ ചേരും . സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്ബൂര്‍ണ ബജറ്റ് സമ്മേളനമായിരിക്കും ഇത്തവണ നടക്കാൻ പോകുന്നത്. അവസാനമായി വക്കം പുരുഷോത്തന്‍ ധനമന്ത്രി ആയിരുന്ന മുന്നണി സര്‍ക്കാരിലാണ് ഇതുപോലെ സമ്പൂര്‍ണ ബജറ്റ്നടന്നിട്ടുള്ളത്.
സാധാരണ ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരണവും നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടുമാണ് പാസാക്കലുമാണ് നടക്കുന്നത്. എന്നാല്‍ ഇത്തവണ സമ്പൂര്‍ണ ബജറ്റ് സമ്മേളനം നടത്തുന്നതോടെ ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള സമ്പൂര്‍ണ ചര്‍ച്ച സാമ്പത്തിക വര്‍ഷ ആരംഭത്തിന് മുൻപുതന്നെ. ഇതോടെ പ്ലാന്‍ എക്സ്പെന്‍ഡിച്ചര്‍ അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണമായി നടിപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.
https://www.facebook.com/Malayalivartha


























