Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്ന ആവശ്യവുമായി ദിലീപ് കോടതിലേയ്ക്ക്...

01 JANUARY 2018 12:02 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്. സുപ്രധാനമായ പല രേഖകളും മൊഴികളും പൊലീസ് തന്നിട്ടില്ല. പൊലീസിന്റെ നടപടി ബോധപൂര്‍വമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള സാക്ഷിമൊഴികളാണ് സിനിമാ മേഖലയില്‍ നിന്നുണ്ടായത്.

സംയുക്താ വര്‍മ്മയേയും കുഞ്ചാക്കോ ബോബനേയും സാക്ഷിയാക്കിയത് മഞ്ജു വാര്യരുടെ ഇടപെടലാണെന്നാണ് ദിലീപിന്റെ പക്ഷം. കഴിഞ്ഞ ദിവസം കോടതിയിലെത്തി രേഖകള്‍ പരിശോധിക്കുകയും കുറ്റപത്രം ഏറ്റുവാങ്ങുകയും ചെയ്ത ദിലീപ് ഞെട്ടിയത് സഹപ്രവര്‍ത്തരുടെ മൊഴിയിലാണ്. കാവ്യയും താനുമായുള്ള പ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെടാന്‍ കാരണമെന്ന് തെളിയിക്കുന്ന മൊഴികളാണ് ഇവ. വിവിഐപി സാക്ഷികളുടെ പേരുവിവരം പുറത്തുവന്നതോടെ നടിയെ ആക്രമിക്കപ്പെട്ട കേസിലെ വിചാരണയും തീപാറും.

അതിനിടെ കേസില്‍ അച്ഛനു വേണ്ടി സാക്ഷി പറയാന്‍ തയ്യാറാണെന്ന നിലപാടിലാണ് മകള്‍ മീനാക്ഷി. അച്ഛനും അമ്മയും പിണങ്ങാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള തര്‍ക്കമല്ലെന്ന് സാക്ഷി പറയാനാണ് മീനാക്ഷി തയ്യാറാകുന്നത്. ശ്രീകുമാര്‍ മേനോനാണ് മഞ്ജുവിനേയും ദിലീപിനേയും പിരിച്ചതെന്നാണ് പൊലീസിന് കാവ്യ നല്‍കിയിരിക്കുന്ന മൊഴി. ഇതിന് സമാനമായിട്ടാകും മീനാക്ഷിയും കോടതിയില്‍ മൊഴി നല്‍കാന്‍ തയ്യാറാകുന്നത്. എന്നാല്‍ താന്‍ അഴിക്കുള്ളിലായാലും മകളെ കോടതിയില്‍ ഹാജരാക്കില്ലെന്ന നിലപാടിലാണ് ദിലീപ്. മകളെ കൊണ്ട് സാക്ഷി പറയിച്ച് തനിക്ക് രക്ഷപ്പെടേണ്ടെന്നാണ് ദിലീപ് അടുപ്പക്കാരോട് പറയുന്നത്. ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് ദിലീപ് അടുപ്പക്കാരോട് പറഞ്ഞു കഴിഞ്ഞു.

കാവ്യയും ദിലിപും തമ്മിലുള്ള ബന്ധം തന്നെ അറിയിച്ചത് അക്രമത്തിനിരയായ നടിയാണന്നാണ് മഞ്ജുവാര്യരുടെ മൊഴി. ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ നടി കഥയില്ലാതെ പറയുന്നതായാണ് ദിലീപ് പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് നടിയോട് വഴക്കിട്ടു. നടിയോട് ദിലീപിന് ദേഷ്യമുള്ളതായി സംയുക്താവര്‍മ മൊഴി നല്‍കി. കാവ്യയുമായുള്ള ബന്ധം തുറന്നു പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

പിന്നീട് നടിക്ക് നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. വിവാഹ മോചനത്തിന് ശേഷം മഞ്ജുവിന്റെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പിന്മാറാന്‍ ദിലീപ് തന്നെ പ്രേരിപ്പിച്ചതായി കുഞ്ചാക്കോ ബോബനും മൊഴി നല്‍കി. സ്വമേധയാ നിഷേധിക്കണമെന്നായിരുന്നു ആവശ്യം പിന്നീട് കസിന്‍സ് എന്ന സിനിമയില്‍ തന്നെ പുറത്താക്കാന്‍ ശ്രമിച്ചു.

അമേരിക്കന്‍ പര്യടനത്തിന്റെ അവസാന ദിവസം രാത്രി ഹോട്ടല്‍ മുറിയില്‍ കാവ്യയുമായി ദിലീപ് ഏറെ നേരെ സംസാരിച്ചതിന് താന്‍ സാക്ഷിയാണെന്നാണ് റിമി ടോമി പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. നടി അക്രമിക്കപ്പെട്ട കാര്യം താന്‍ കാവ്യയെ വിളിച്ച് പറഞ്ഞപ്പോള്‍ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും റിമി ടോമിയുടെ മൊഴിയിലുണ്ട്. ഇത് ദിലീപിന് തീര്‍ത്തും തിരിച്ചടിയാണ്. കേസില്‍ ചലച്ചിത്രമേഖലയില്‍ നിന്ന് അമ്പതുപേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതെസമയം, കുറ്റപത്രം കൈപ്പറ്റാന്‍ പള്‍സര്‍ സുനിയടക്കം 6 പ്രതികളെ പൊലിസ് ഇന്ന് കോടതിയില്‍ ഹാജരാക്കാത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (36 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (43 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (49 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends