തൃശൂർ നഗരത്തിലെ പ്രമുഖ മാളില്‍ സിനിമ കാണാനെത്തിയ ആളുകള്‍ക്ക് നേരെ തോക്കുചൂണ്ടി യുവാവിന്റെ പരാക്രമം

തൃശൂർ നഗരത്തിലെ പ്രമുഖ മാളില്‍ സിനിമ കാണാനെത്തിയ ആളുകള്‍ക്ക് നേരെ തോക്കുചൂണ്ടി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ പോലീസ് എത്തി തോക്ക് പരിശോധിച്ചപ്പോള്‍ ഇത് കളിത്തോക്കാണെന്ന് കണ്ടെത്തുകയായിരുന്നു. വടക്കാഞ്ചേരി സ്വദേശി സുഭാഷാണ് ഇത്തരത്തില്‍ പരിഭ്രാന്തിയുണ്ടാക്കിയത്.
സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. ഇവിടെ കൂട്ടുകാര്‍ക്കൊപ്പം സിനിമാകാണുന്നതിന് എത്തിയിരുന്നത്. എന്നാല്‍, യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ കൈയ്യിലിരുന്ന തോക്കെടുത്ത് ചൂണ്ടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ആളുകള്‍ ഭയന്നോടുകയും ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ സുരക്ഷാ ജീവനക്കാര്‍ ഇയാളെക്കീഴ്‌പ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് കാറില്‍ പൂട്ടിയിടുകയും പിന്നീട് വിയ്യൂര്‍ പോലീസ് എത്തി ഇയാളെ കൊണ്ടുപോകുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്നത് കളിത്തോക്കാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ആദ്യം താന്‍ കേരളവര്‍മ കോളജ് വിദ്യാര്‍ത്ഥിയാണെന്നും സ്വയരക്ഷയ്ക്കാണ് തോക്ക് കൈയ്യില്‍ കൊണ്ടുനടക്കുന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇയാള്‍ പറഞ്ഞത് കള്ളമാണെന്ന് മനസ്സിലാക്കുകയായിരുന്നു. കാമുകിയുടെ സഹോദരങ്ങള്‍ പിന്‍തുടരുമോ എന്ന ഭയത്താലാണ് തോക്ക് കൈയ്യില്‍ സൂക്ഷിക്കുന്നതെന്ന് പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























