തലശ്ശേരി ദേശീയ പാതയില്‍ പെയിന്റുമായി വന്ന ടാങ്കറിനു തീപിടിച്ചു ;നാട്ടിലാകെ പരിഭ്രാന്തി പരത്തി അപ്രതീക്ഷിത അപകടം

തലശ്ശേരി ദേശീയ പാതയില്‍ പെയിന്റ് ലോറിക്ക് തീ പിടിച്ചത് നാട്ടിലാകെ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകിട്ട് മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപമാണ് അപകടം നടന്നത്. തീപിടിച്ചത് ഗ്യാസ് ടാങ്കര്‍ ലോറിയാന്നെന്നായിരുന്നു അഭ്യൂഹം. സംഭവത്തെ തുടര്‍ന്ന് പരിസരത്തെ താമസക്കാര്‍ വീട്ടില്‍ നിന്ന് ഒഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു. തലശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നും എത്തിയ അഗ്നിശമന യൂനിറ്റ് തീ ഒരു മണിക്കൂറോളം കഠിന പ്രയത്നം ചെയ്താണ് തീ അണച്ചത്.
അപകടത്തെ തുടര്‍ന്ന് കണ്ണൂര്‍-തലശ്ശേരി ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അപകട കാരണം വ്യക്തമല്ല. ആര്‍ക്കും ആളപായമില്ല.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha


























