ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസ്

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് കോഴിക്കോട് കീഴരിയൂര്‍ പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സി.പി.എം പ്രവര്‍ത്തകനായ പഞ്ചായത്തംഗം കോഴിപ്പുറത്ത് മിനീഷ് ഒളിവിലാണ്.
16 വയസുള്ള ഭിന്നശേഷിക്കാരനായ കുട്ടിയെ ഒരു മാസം മുമ്പ് മിനീഷ് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസിലെ പ്രതി മിനീഷ് കീഴരിയൂര്‍ പഞ്ചായത്ത് അംഗവും സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനുമാണ്.
കീഴരിയൂര്‍ ആശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചാണ് മിനീഷ് പീഡിപ്പിച്ചതെന്ന് കുട്ടി കൊയിലാണ്ടി പൊലീസിന് മൊഴി നല്‍കി.
ഇതേ കുട്ടിയെ പീഡിച്ചിച്ച കേസില്‍ കുന്നോത്ത്മുക്ക് സ്വദേശി കരുണന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് മൊഴിയെടുത്ത പൊലീസിനോടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും കുട്ടി മിനീഷിന്റെ പേര് പറയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി ഒളിവിലാണെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























