ഓഖി; മരിച്ച ആറുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

ഓഖി ദുരന്തത്തിൽ മരിച്ച ആറു പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതിൽ മൂന്ന് മലയാളികളുമുണ്ട്. തിരിച്ചറിഞ്ഞ മറ്റ് മൂന്ന് പേർ തമിഴ്നാട് സ്വദേശികളാണ്.
പൂന്തുറ സ്വദേശി ഡെൻസൺ , വിഴിഞ്ഞം സ്വദേശി ജെറോം, പുല്ലുവിള സ്വദേശി സിറിൽ മിറാൻഡ എന്നീ മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇതിൽ സിറിലിന്റേയും, ജെറോമിന്റെയും മൃതദേഹങ്ങൾ ബേപ്പൂരാണ്. ഡെൻസറേത് നീണ്ടകരയിലും.
https://www.facebook.com/Malayalivartha


























