വ്യാജ വാഹന രജിസ്ട്രേഷൻ; സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

പുതുച്ചേരിയിൽ ആഡംബര കാർ റജിസ്റ്റർ ചെയ്തെന്ന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി ഹർജി പരിഗണിച്ചിരുന്നു.
അന്വേഷണത്തോട് സഹകരിക്കാൻ സുരേഷ് ഗോപിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിർദ്ദേശമനുസരിച്ച് കഴിഞ്ഞ മാസം 21 ന് അന്വേഷണ ഉദ്യാഗസ്ഥന്‍ മുമ്പാകെ ഹാജരായിരുന്നു.
തല്‍ക്കാലത്തേക്ക് അറസ്റ്റു ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. മൂന്നാഴ്ചത്തേക്കാണ് കോടതി അറസ്റ്റു തടഞ്ഞത്. തുടർന്ന് ക്രിസ്തുമസ് അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റിയിരുന്നു .
https://www.facebook.com/Malayalivartha


























