Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കരഞ്ഞുറങ്ങിയ ക്രിസ്തുമസ് രാവിന്റെ പിറ്റേന്ന് ദൈവവിളി പോലെ ആ ഫോണ്‍കോളെത്തി; ആന്‍ഡമാനില്‍ നിന്ന് പുഷ്പരാജ് വിളിച്ചപ്പോള്‍

03 JANUARY 2018 08:40 AM IST
മലയാളി വാര്‍ത്ത

ഓഖി ദുരന്തം പല കുടുംബങ്ങളുടേയും ക്രിസ്തുമസ് ചോര്‍ത്തിക്കളഞ്ഞു. അങ്ങനെ പ്രാര്‍ത്ഥനയും കരച്ചിലുമായി കഴിയുകയാണ് പല കുടുംബങ്ങളും. അതിനിടയിലാണ് ക്രിസ്മസിന്റെ പിറ്റേദിവസം പിതാവിന്റെ ഫോണ്‍വിളിയെത്തിയത്. മോളേ പപ്പയാണ്, ഇപ്പോള്‍ ആന്‍ഡമാനിലുണ്ട്. ഞങ്ങള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. സുഖമായിരിക്കുന്നു വിഴിഞ്ഞം കോട്ടപ്പുറം കരിമ്പിളിക്കര വീട്ടില്‍ പ്രിയയ്ക്കാണു ക്രിസ്മസിന്റെ പിറ്റേദിവസം ഈ സദ്‌വാര്‍ത്തയെത്തിയത്. പിതാവു പുഷ്പരാജന്‍ അന്തോണിപ്പിള്ളയുടെ ഫോണ്‍വിളി മകള്‍ക്കു പുനര്‍ജന്മത്തിന്റെ സ്വരമായി. 

ഓഖിയില്‍ കടല്‍ കവര്‍ന്നവരുടെ കണക്കെടുപ്പു തീരത്തു നടക്കുപ്പോഴാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് ഈ മത്സ്യത്തൊഴിലാളി വിളിച്ചത്. തുടര്‍ന്ന് ഇതുവരെ ആ നമ്പരിലേക്കു വിളിക്കാനായിട്ടില്ല. ഇങ്ങോട്ടും കോള്‍ വന്നിട്ടില്ലെന്നു പ്രിയ പറഞ്ഞു. ഡിസംബര്‍ 26ന് വൈകിട്ടായിരുന്നു പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള വിളി വന്നത്. 

അന്നുതന്നെ വിഴിഞ്ഞം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വിഴിഞ്ഞം മത്സ്യഭവനില്‍ ബന്ധപ്പെട്ടു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഈ ഫോണ്‍നമ്പര്‍ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. വിഴിഞ്ഞം സ്വദേശിയായ ജെറോമിന്റെ ജെറോണി ബോട്ടിലാണ് ഇയാളും കടലില്‍ പോയത്. തമിഴ്‌നാട് തൂത്തൂര്‍ തുറമുഖത്തു നിന്നു നവംബര്‍ പതിനാറിനായിരുന്നു പന്ത്രണ്ടംഗ സംഘത്തിനൊപ്പം പുഷ്പരാജനും പോയത്. മാസങ്ങളോളം കടലില്‍ തങ്ങി മത്സ്യബന്ധനം നടത്തുന്ന സംഘത്തിലെ ഏക മലയാളിയാണ്. 

ചുഴലിക്കാറ്റ് ഇവരെയും ബാധിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഫിഷറീസ് വകുപ്പ്. അന്തോണിപ്പിള്ളയുടെ ഇളയ മകളാണ് പ്രിയ. വാടകയ്ക്കു താമസിക്കുന്ന പ്രിയയുടെ വീട്ടില്‍നിന്നാണ് അവസാനമായി മത്സ്യബന്ധനത്തിനു പോയത്. ഇയാളുടെ ഭാര്യ മെറ്റില്‍സി വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചു. ഇതോടെ, കുടുംബവുമായുള്ള പുഷ്പരാജന്റെ ബന്ധം ദൃഢമല്ലാതായി. പിന്നീടു മൂന്നുമക്കളും വേര്‍പിരിഞ്ഞു. മൂത്തമകള്‍ അഞ്ചുതെങ്ങില്‍ ഭര്‍ത്താവിനൊപ്പമാണു കഴിയുന്നത്. ആറ്റിങ്ങല്‍ സ്വദേശിയെ പ്രിയ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends