ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രമാക്കാന്‍ നീക്കം

ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റാന്‍ കഴിഞ്ഞ ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ നീക്കം. ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രമെന്ന പഴയപേര് തിരിച്ചുകൊണ്ടുവരാനാണ് നീക്കം. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര് കഴിഞ്ഞ ബോര്‍ഡിന്റെ കാലത്താണ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നുമാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്.
നാളെ ചേരുന്ന ദേവസ്വംബോര്‍ഡ് യോഗത്തില്‍ പേരു മാറ്റം സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ മുന്‍ ഭരണസമിതിയായിരുന്നു പേര് മാറ്റി അയ്യപ്പസ്വാമി ക്ഷേത്രമെന്നാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
https://www.facebook.com/Malayalivartha


























