ആലപ്പുഴയില്‍ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയ വ്യക്തിക്ക് ലഭിച്ചത് സ്വന്തം ഫോട്ടോ വെച്ച രണ്ടു റേഷന്‍ കാര്‍ഡുകള്‍

ആലപ്പുഴയില്‍ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയ വ്യക്തിക്ക് ലഭിച്ചത് സ്വന്തം ഫോട്ടോ വെച്ച രണ്ടു റേഷന്‍ കാര്‍ഡുകള്‍. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അഞ്ഞൂറോളം നിര്‍ധന കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാത്ത ആലപ്പുഴ കുട്ടനാട് സപ്ലൈ ഓഫീസില്‍ നിന്നാണ് രണ്ടു കാര്‍ഡ് ഒരു വ്യക്തിക്ക് കിട്ടിയിരിക്കുന്നത്. ആലപ്പുഴ തലവടിയിലെ അഞ്ഞൂറോളം നിര്‍ധന കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയി. ഭക്ഷ്യ മന്ത്രി ഉള്‍പ്പെടെ ഇടപെട്ടിട്ടും സാങ്കേതികത്വം പറഞ്ഞ് അധികൃതര്‍ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നത് നീട്ടിക്കൊണ്ട് പോവുകയാണ്.
ആലപ്പുഴ കുട്ടനാട്ടിലെ സപ്ലൈ ഓഫീസില്‍ നിന്നുമാണ് ഈ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കേണ്ടത്. സാബു എന്നയാള്‍ക്കാണ് സ്വന്തം ചിത്രം വെച്ച് രണ്ടു റേഷന്‍ കാര്‍ഡുകള്‍ ലഭിച്ചത്. ഒന്നില്‍ യഥാര്‍ത്ഥ മേല്‍വിലാസവും മറ്റൊന്നില്‍ വേറൊരു വിലാസവും. കൂടാതെ സാബുവിന് ലഭിച്ച യഥാര്‍ഥ കാര്‍ഡിലും പിഴവുകള്‍ വേറയുമുണ്ട്. പിഴവുകള്‍ നിറഞ്ഞ റേഷന്‍ കാര്‍ഡുകള്‍ വീണ്ടും സപ്ലൈ ഓഫീസില്‍ തിരികെ സമര്‍പ്പിച്ചു.
തെറ്റു തിരിത്തി ഇരുപതു ദിവസത്തിനകം റേഷന്‍കാര്‍ഡ് നല്‍കുമെന്ന് സപ്ലൈ ഓഫീസര്‍ വ്യകതമാക്കി. ഇത്തരത്തില്‍ നിരവധി തെറ്റുകളാണ് മിക്ക റേഷന്‍ കാര്‍ഡുകളിലും ഉണ്ടാകുന്നത്. ഈ ചെറിയ അനാസ്ഥകൊണ്ട് നിര്‍ധന കുടുംബങ്ങളുടെ അര്‍ഹത പെട്ട ആനുകൂല്യങ്ങളാണ് നിഷേധിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha


























