Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങൾ; പൾസർ സുനിയുമായി അടുത്തബന്ധമുള്ള ന്യൂജെന്‍ സിനിമാ നിര്‍മാതാവിന് സാവോപോളോയിലെ മയക്കുമരുന്ന് മാഫിയയുമായി അടുത്തബന്ധമെന്ന് സൂചന

03 JANUARY 2018 01:59 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിലേക്ക് 25 കോടി രൂപയുടെ മയക്കുമരുന്നുമായി വന്ന ഫിലിപ്പീന്‍സ് യുവതിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം എത്തുന്നത് സിനിമാക്കാരിലേക്ക്.. ഫിലിപ്പിനോ യുവതിയില്‍ നിന്ന് 25 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവവുമായി കൊച്ചിയിലുള്ള ന്യൂജെന്‍ സിനിമാ നിര്‍മാതാവിന് അടുത്ത ബന്ധമെന്ന് സൂചന. നടി ആക്രമിക്കപ്പെട്ട കേസിലും ഇയാളുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു.

സംസ്ഥാന-കേന്ദ്ര ഭരണത്തില്‍ പിടിപാടുള്ള ഈ ഉന്നതനെ തൊടാന്‍ നാര്‍ക്കോട്ടിക് സെല്ലിനു പോലും മടിയാണെന്നാണ് വിവരം. പല ന്യൂജന്‍ പടങ്ങളും നിര്‍മിച്ചിട്ടുള്ള ഇയാളാണ് കൊച്ചിയില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളുടെ മുഖ്യ ആസൂത്രകന്‍. പള്‍സര്‍ സുനിയുമായും ഈ നിര്‍മ്മാതാവിന് ബന്ധമുണ്ടെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെ സിനിമാ ലോകത്ത് ചര്‍ച്ചയായ കൊക്കെയ്ന്‍ കേസിലും ഈ വമ്പന്‍ സ്രാവിന്റെ കൈകളുണ്ടെന്ന ആരോപണം ശക്തമാണ്. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളാണ് യുവതിയുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് യുവതിയെ പിടികൂടിയത്. ബ്രസീലിലെ സാവോപോളോയില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേക്ക് വേണ്ടിയാണ് കടത്തിയതെന്ന് യുവതി പറഞ്ഞു. കൊച്ചിയിലെ ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്ത ശേഷമാണ് യുവതി എത്തിയത്. വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് യുവതി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ ഇടനിലക്കാരെ അറിയില്ലെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

പുതുവത്സരാഘോഷത്തിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം മയക്കുമരുന്ന് എത്തിച്ചത്. എന്നാല്‍ ഇത്തരം അവസരങ്ങള്‍ക്ക് പുറമെ കൊച്ചിയില്‍ അടിക്കടി മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നടിമാരുള്‍പ്പെടെ സിനിമാ രംഗത്തെ പല പ്രമുഖരും മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണികളാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളും കുറവല്ല.

ഈ സംഭവത്തോടെ നഗരത്തില്‍ മയക്കുമരുന്ന് മാഫിയാ ബന്ധമുള്ളവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഫിലിപ്പിനോ യുവതിയെ വീണ്ടും ചോദ്യം ചെയ്യും. സംശയിക്കുന്നവരുടെ മൊബൈല്‍, ഇമെയില്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends