ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പരവൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപം പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കലയ്ക്കോട് ഒലിപ്പുറത്തുവീട്ടിൽ സോമൻ-ലക്ഷ്മി ദമ്പതികളുടെ മകൻ മനു (29) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു മനുവിന്റെ വിവാഹ നിശ്ചയം. പരവൂർ പോലീസ് കേസെടുത്തു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























