തോമസ് ചാണ്ടിക്ക് വിജിലൻസ് കുരുക്ക്; ഭൂമികയ്യേറ്റ കേസിൽ തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ ശുപാർശ

മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് കുരുക്കുമായി വീണ്ടും വിജിലന്‍സ്. ഭൂമി കൈയ്യേറ്റക്കേസില്‍ തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കണമെന്ന് കോട്ടയം വിജിലന്‍സ് എസ്.പി ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച നിലപാട് വിജിലന്‍സ് നാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ അറിയിക്കും.
എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് നിലംനികത്തി ലേക്പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന പരാതില്‍ തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടിരുന്നു. എന്നാൽ അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കാട്ടി വിജിലന്‍സ് ഡയറക്ടര്‍ മടക്കിയിരുന്നു. തുടർന്ന് നടന്ന അന്വേഷണ റിപ്പോർട്ടിന്മേലാണ് കേസെടുക്കാൻ ശുപാർശ ചെയ്തത്.
https://www.facebook.com/Malayalivartha


























