സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്

മോട്ടോര്‍വാഹന നിയമ ഭേദഗതി ബില്ലിനെതിരേ സംസ്ഥാനത്ത് ശനിയാഴ്ച വാഹപണിമുടക്ക്. ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ബില്‍ ഈ മാസം അഞ്ചിനു പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമരമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.
ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ബസുകള്‍, ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍പന സ്ഥാപനങ്ങള്‍ എന്നിവ പണിമുടക്കുമെന്നു മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.
മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ നിയമവിരുദ്ധമാണെന്നും നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണണെന്നും സംഘടന ആവശ്യപ്പെട്ടു. നിയമ ഭേദഗതി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























