ദിലീപിന് ജയിലിൽ അനർഹമായി സൗകര്യങ്ങൾ അനുവദിച്ചുവെന്നാരോപിച്ചു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായിരുന്നപ്പോൾ ജയിലിൽ അനർഹമായി സൗകര്യങ്ങൾ അനുവദിച്ചുവെന്നാരോപിച്ചു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
ചട്ടലംഘനം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലം പരിഗണിച്ചാണ് പൊതുതാൽപര്യ ഹർജി കോടതി തള്ളിയത്. ദിലീപിന് ജയിലിൽ അമിത സൗകര്യങ്ങളും സന്ദർശകരേയും അനുവദിച്ചതിൽ ജയിൽ ചട്ടങ്ങൾ ലംഘനമുണ്ടെന്നുചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാൽപര്യ ഹർജി.
https://www.facebook.com/Malayalivartha


























