അനുപയ്‌ക്കെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ആലപ്പുഴ ജില്ലാ കലക്ടര്‍ക്കെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നിലം നികത്തിയെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കണമെന്ന ആവശ്യം കലക്ടര്‍ നിരാകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ലേക്ക് പാലസ് റിസോര്‍ട്ടിനെതിരായ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
നിലം നികത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കലക്ടര്‍ കമ്ബനി അധികൃതരെ ഹിയറിംഗിന് വിളിച്ചിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലുള്ള ഭൂമിയിലെ നിലം നികത്തലുമായി ബന്ധപ്പെട്ടാണ് കമ്ബനിക്ക് നോട്ടീസ് നല്‍കിയതെന്നും പുറംബണ്ടിലെ വിവാദ ഭൂമി കമ്ബനിയുടേതല്ലെന്നും ഹരജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























