സംസ്ഥാനത്ത് ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

സംസ്ഥാനത്ത് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പരതിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കുന്നതെന്ന് കോണ്‍ ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ബില്‍ ഈ മാസം അഞ്ചിനു പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമരമെന്ന് സംഘാടകര്‍ അറിയിച്ചത്. എന്നാല്‍ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തില്‍ അത് പിന്‍വലിച്ചതായി സംഘാടകര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























