ജിഷ്ണു പ്രണോയിയുടെ സ്മാരകം കോളേജ് സമീപത്തുനിന്ന് പൊളിച്ചു മാറ്റാൻ വിദ്യാർഥികൾക്ക് മുന്നറിയിപ്പ്

ജിഷ്ണു പ്രണോയിയുടെ സ്മാരകം കോളേജ് സമീപത്തുനിന്ന് പൊളിച്ചു മാറ്റാൻ സബ്കളക്ടറുടെ ഉത്തരവ്. പാമ്പാടി നെഹ്റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാനാണ് സബ്കളക്ടർ രേണു രാജ് ഉത്തരവിട്ടിരിക്കുന്നത്. സി.പി.ഐയുടെ പരാതിയെ തുടർന്നാണ് ഈ നടപടി. എ.ഐ.ടി.യു.സി ഓഫീസിനോട് ചേര്‍ന്ന് നിര്‍മിച്ച സ്മാരകം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ പരാതി നല്‍കിയത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പാമ്പാടി നെഹ്റു കോളജിന് സമീപം എ.ഐ.ടി.യു.സി ഓഫീസിനോട് ചേര്‍ന്ന് ജിഷ്ണു പ്രണോയിയുടെ സ്മാരകം സ്ഥാപിച്ചത്.
സ്മാരകം പൊളിച്ചു നീക്കാന്‍ എസ്.എഫ്.ഐ ഭാരവാഹികളോട്പഴയന്നൂര്‍ എസ്.ഐ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇതിന് തയ്യാറായില്ല. എന്നാൽ വിദ്യാർഥികൾ തന്നെ സ്മാരകം പൊളിച്ചു മാറ്റിയില്ലെങ്കിൽ പോലീസ് പൊളിച്ചു നീക്കുമെന്ന് വിദ്യാര്‍ഥികളെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























