Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

കാലില്‍ പ്ലാസ്റ്ററുമായെത്തി വിധികര്‍ത്താക്കളെയും കാണികളെയും ഒരുപോലെ ഞെട്ടിച്ച് മിടുക്കി

06 JANUARY 2018 10:54 PM IST
മലയാളി വാര്‍ത്ത

ഡോക്ടര്‍ ശസ്ത്രക്രിയ വിധിച്ചിരുന്ന പെണ്‍കുട്ടി വേദനകള്‍ ഉള്ളിലൊതുക്കി മോണോ ആക്ടില്‍ മത്സരിക്കുന്ന കാഴ്ച ഏവരെയും ഞെട്ടിച്ചു. ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ കാലില്‍ പ്ലാസ്റ്ററുമായെത്തി മികച്ച പ്രകടനം കാഴ്ചവെച്ച് പത്താം ക്ലാസുകാരി.

ഒരാഴ്ചമുമ്ബ് നാടകത്തിന്റെ റിഹേഴ്‌സലിനിടെയാണ് ചന്ദനയുടെ മുട്ടിന് പരിക്കേല്‍ക്കുന്നത്. മുട്ടിന്റെ ലിഗ്മെന്റിന് പൊട്ടല്‍ വീണതിനെ തുടര്‍ന്ന് ഡോക്ടര്‍ ശനിയാഴ്ച ശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ചന്ദനയുടെ നിര്‍ബന്ധത്തിന് വഴങ്ങി മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് കുട്ടിയെ കലോത്സവ വേദിയില്‍ എത്തിക്കുകയായിരുന്നു.

കാലിന് പരിക്കേറ്റതിനാല്‍ നടക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് ചന്ദന കലോത്സവത്തിനെത്തിയത്. വേദി മുഴുവന്‍ ഉപയോഗിച്ച് ഒറ്റയ്ക്ക് ചെയ്യേണ്ടതിനാല്‍ പരിക്ക് പരിപാടിയെയും ബാധിച്ചു. 'ഇതൊക്കെ അപൂര്‍വമായി ലഭിക്കുന്ന അവസരമാണ്. അത് നഷ്ടപ്പെടുത്താന്‍ തോന്നിയില്ല. അതാണ് വേദന സഹിച്ചും വേദിയിലെത്തിയത്' ചന്ദന പറഞ്ഞു. ലൗ ജിഹാദ് ആയിരുന്നു ചന്ദനയുടെ വിഷയം. ഇതിന്റെ പേരിലുയരുന്ന വിവാദങ്ങള്‍ വളര്‍ത്തുന്ന മതസ്പര്‍ദ്ധയും കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവുമെല്ലാം ചന്ദനയുടെ ലളിതസുന്ദരമായ പ്രകടനത്തിലൂടെ അനായാസം പ്രേക്ഷകരിലേക്കെത്തി.

പരിക്ക് പറ്റിയ സാഹചര്യത്തില്‍ സ്‌ക്രിപ്റ്റില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ചലനങ്ങള്‍ പരമാവധി കുറച്ചാണ് മോണോ ആക്ട് വേദിയില്‍ അവതരിപ്പിച്ചതെന്ന് ചന്ദനയുടെ ഗുരു കലാഭാവന്‍ നൗഷാദ് പറഞ്ഞു. ഇന്ന് രാവിലെ എത്തിയാണ് സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയത്. അതെല്ലാം കുറഞ്ഞ സമയം കൊണ്ട് പഠിച്ച് നന്നായിതന്നെ ചന്ദന വേദിയില്‍ അവതരിപ്പിച്ചു. അതിനവള്‍ക്ക് പ്രത്യേക അഭിനന്ദനം പറഞ്ഞാലേ മതിയാകൂ കലാഭവന്‍ നൗഷാദ് പറഞ്ഞു.

പരിക്ക് പറ്റിയതിനാല്‍ കലോത്സവത്തിന് വരേണ്ടെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ടു ദിവസമായി ചന്ദന വളരെ ദു:ഖിതയായിരുന്നു. അതിനാല്‍ വരാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ചന്ദനയുടെ അച്ഛന്‍ സജിത്ത് പറയുന്നു.
കരുനാഗപ്പള്ളി ജോണ്‍ എഫ് കെന്നഡി മെമോറിയല്‍ വിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് ചന്ദന. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ മോണോ ആക്ടിന് എ ഗ്രേഡ് ഉണ്ടായിരുന്നു ചന്ദനയ്ക്ക്. ശാസ്ത്രനാടകത്തില്‍ ദേശീയതലത്തില്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ കൊച്ചുമിടുക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (7 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (20 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (26 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (34 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (42 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (52 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends