എംഎം ഹസന്‍ കെപിസിസി പ്രസിഡന്റായി തുടരും, കെപിസിസി പുനഃസംഘടന മരവിപ്പിച്ചു, ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റങ്ങളുണ്ടാകുമെന്നും നേതൃത്വം

കെപിസിസി പ്രസിഡന്റായി എംഎം ഹസന്‍ തുടരും. സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ എംഎം ഹസന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്നാണ് നേരത്തെ എഐസിസി തീരുമാനിച്ചിരുന്നത്.
എന്നാല്‍ നിലവിലെ കെപിസിസി അധ്യക്ഷന്‍മാര്‍ സംഘടനാതെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദി വാര്‍ത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഒരു തീരുമാനമുണ്ടാകുന്നതുവരെ നിലവിലെ കെപിസിസി അധ്യക്ഷന്‍മാര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുനഃസംഘടന മരവിപ്പിച്ചതായും നിലവിലെ കമ്മറ്റി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റങ്ങളുണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.
https://www.facebook.com/Malayalivartha


























