രശ്മി കുറച്ച് പ്രശസ്തി കിട്ടിയിട്ട് എന്ത് ചെയ്യാന്‍... സോഷ്യല്‍ മീഡിയ രശ്മിയോട് ആ ചോദ്യം ആവര്‍ത്തിച്ച് ചോദിക്കുന്നു, രശ്മി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടുന്നതെല്ലാം പബ്ലിസിറ്റിയ്ക്ക് വേണ്ടിയെന്ന് അഭിപ്രായങ്ങള്‍

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിലെ പങ്കാളിയായിരുന്നു രശ്മി നായര്‍. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആര്‍ നായര്‍ ചുംബന സമരവും കഴിഞ്ഞ് ഫേസ്ബുക്കിലെ പെണ്‍വാണിഭ സംഘത്തില്‍ വരെ എത്തിയെന്നായിരുന്നു കഥകള്‍. വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും രശ്മിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് ഒരു കുറവും ഉണ്ടായില്ല.
രശ്മി നായര്‍ അടുത്തിടെ നിരവധി ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ പല പ്രമുഖര്‍ക്കെതിരെയും നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിനെ പരിഹസിച്ചും ദിലീപ് നായകനായ രാമലീല ചിത്രത്തെ പരിഹസിച്ചുമെല്ലാം പോസ്റ്റുകള്‍ നല്‍കിയിരുന്നു.എന്നാല്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് രശ്മി നായര്‍ ഇത്തരത്തിലുള്ള പോസ്റ്റ് നല്‍കുന്നതെന്നാണ് പലരുടെയും അഭിപ്രായം.
എങ്ങനെയെങ്കിലും പ്ലബ്ലിറ്റ് കിട്ടാനും സമൂഹത്തില്‍ അറിയപ്പെടാനുമാണ് ചര്‍ച്ച വിഷയമായ പോസ്റ്റുകള്‍ രശ്മി നായര്‍ നല്‍കുന്നതെന്നാണ് പലരുടെയും അഭിപ്രായങ്ങള്‍.രശ്മി നായര്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഫെയ്‌സ് ബുക്കില്‍ നിറവയറുമായുള്ള നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
രശ്മി നായര്‍ ഗര്‍ഭിണിയാണെങ്കില്‍ അതില്‍ എന്ത് വാര്‍ത്ത എന്ന് പലരും ഫെയ്‌സ് ബുക്കിലൂടെ ആവര്‍ത്തിച്ച് ചോദിച്ചു.ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതിന് ശേഷം ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞാണ് രശ്മിയും രാഹുലും സോഷ്യല്‍ മീഡിയയില്‍ സജീവമായിത്തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വളരെ പ്രതികൂലമായിട്ടായിരുന്നു ഇവരോട് പലരും പ്രതികരിച്ചിരുന്നത്.
ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തെ പരിഹസിച്ച് മുന്‍ മോഡല്‍ രശ്മി ആര്‍. നായര്‍. രാമലീല കാണാന്‍ തീയറ്ററുകളില്‍ എത്തുന്നത് മുഴുവന്‍ ബംഗാളികളാണെന്നാണ് രശ്മിയുടെ പരിഹാസം. ഇനി രാമലീല മലയാളം പടം അല്ലേ, തീയറ്ററില്‍ മുഴുവന്‍ ബംഗാളികളാണെന്ന് പറയുന്നല്ലോ എന്നായിരുന്നു രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതായിരുന്നു അന്ന് രശ്മി നല്‍കിയ പോസ്റ്റ്.
നടന്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായും രശ്മി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു.സാമൂഹിക കാര്യങ്ങളില്‍ രശ്മി വളരെ വ്യക്തമായ അഭിപ്രായം പറയുന്നു. ഇടതായാലും വലതായാലും ഒരു പോലെ രശ്മി വിമര്‍ശിക്കുന്നു. സംഘികളാണ് എതിര്‍വശത്തെങ്കില്‍ രശ്മിയുടെ എഴുത്തിന് മൂര്‍ച്ച കൂടും.
ഫേസ്ബുക്കില്‍ രശ്മി നായര്‍ക്ക് ഇഷ്ടം പോലെ ആരാധകരുണ്ട്. ഫോളോവേഴ്‌സും ഇഷ്ടം പോലെ, മണിക്കൂറുകള്‍ കൊണ്ട് ആയിരക്കണക്കിന് പേരാണ് രശ്മി നായരുടെ ചിത്രം ലൈക്ക് ചെയ്തത്. കമന്റ് ചെയ്തവരും ലൈക്ക് ചെയ്തവരും വേറെ.
https://www.facebook.com/Malayalivartha


























