എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരാമര്‍ശം പരിധി കടന്നുവെന്നും, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. എ.കെ.ജി ബാലപീഡകനാണെന്ന ബല്‍റാമിന്റെ പരാമര്‍ശമാണ് വിവാദമായത്. എകെജി സുശീലാ ഗോപാലന്‍ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വി.ടി. ബല്‍റാം എം.എല്‍.എ സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റിട്ടത്.
വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസാണെന്നും 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ. ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബല്‍റാം കുറിച്ചു. അധിക്ഷേപകരമായ മറ്റു പരാമര്‍ശങ്ങളും ഉണ്ടായതോടെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂെട ബല്‍റാമിനെതിരെ ഉണ്ടായത്. ഉമ്മന്‍ ചാണ്ടിക്ക് പുറമെ ബല്‍റാമിനെ തള്ളി കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം.ഹസന്‍, കെ.മുരളീധരന്‍ എന്നീ നേതാക്കളും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























