എന്തു പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുന്നു; അല്‍ഫോണ്‍സ് കണ്ണന്താനം

താൻ എന്തു പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുന്നുവെന്നും അതിനാൽ സ്വന്തം വിഷയങ്ങളിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും അഭിപ്രായം പറയില്ലെന്നും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു ചാനല്‍ സംവാദത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ചോദിച്ചാലും ഞാന്‍ പറയും ടൂറിസം നല്ലതാണെന്ന്. അതല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബീഫ് നിയന്ത്രണം , പെട്രോള്‍ വിലവര്‍ധന തുടങ്ങിയ വിഷയങ്ങളിലെ വിവാദ പ്രസ്താവനകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha


























