ഹിമാലയം കാണാൻ പുറപ്പെട്ട വിദ്യാർത്ഥികളെ പോലീസ് പിടികൂടിയപ്പോൾ...

കോട്ടയത്തുനിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാർഥികളെ മുംബൈയിൽ വച്ച് ആർപിഎഫ് പിടികൂടി. കഴിഞ്ഞ ദിവസമാണ് നീണ്ടൂർ ഗവണ്മെന്റ് സ്കൂളിലെ രണ്ട് വിദ്യാർഥികളെ കാണാതാകുന്നത്. നീണ്ടൂർ, കല്ലറ സ്വദേശികളായ കുട്ടികളെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തവേയാണ് പോലീസ് അറിയുന്നത് കാണാതായ ഈ വിദ്യാർഥികൾ ഹിമാലയത്തിലേക്ക് യാത്ര ചെയ്യണമെന്ന് പറഞ്ഞിരുന്നെന്ന്.
തുടർന്ന് ഏറ്റുമാനൂർ സിഐ എ.ജെ. തോമസിന്റെ നേതൃത്വത്തിൽ പോലീസ് കുട്ടികളുടെ ഫോട്ടോ സഹിതം ആർപിഎഫിനും പോലീസിനും വിവരം വാട്സാപ് ഗ്രൂപ്പിലൂടെ കൈമാറിയിരുന്നു. ജയന്തി ജനത എക്സ്പ്രസ് എത്തിയ സമയം കുട്ടികൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. ജയന്തി ജനത മുംബൈയിൽ എത്തിയപ്പോൾ കുട്ടികൾ ചെന്നുപെട്ടത് പോലീസിന്റെ മുൻപിലും. വിദ്യാർത്ഥികളിൽ ഒരാളുടെ കയ്യിൽ 3000 രൂപ ഉണ്ടായിരുന്നു. വീട്ടിൽനിന്നും 2000 രൂപ കൂടി ഈ കുട്ടി മോഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha


























