ആലപ്പുഴയിലും പെണ്‍വാണിഭ സംഘം കൊഴുക്കുന്നു; ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളും

ആലപ്പുഴ നഗരമധ്യത്തില്‍ പെണ്‍വാണിഭ സംഘം സജീവമായതായി ആരോപണം. മുല്ലയ്ക്കല്‍ ഒരു തിയേറ്ററിനു സമീപം തമ്പടിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളടക്കം ഇവരുടെ ശൃംഖലയിലുണ്ട്.
ചന്ദനക്കാവ് സ്വദേശിയായ യുവതിയാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. പ്രദേശത്തെ ഹോട്ടലിലും പരിസര പ്രദേശങ്ങളിലുമായാണ് യുവതികള്‍ തമ്പടിടിക്കുന്നത്. ഇവിടെ എത്തുന്നവരെ പാതിരപ്പള്ളിയിലെ ഒരു കേന്ദ്രത്തിലേക്കാണ് കൊണ്ടുപോകുന്നത്.
ഇതിനായി ഓട്ടോറിക്ഷകള്‍ മുതല്‍ ഇന്നോവ കാര്‍വരെ സ്ഥലത്തുണ്ട്. ഓണ്‍ലൈനിലുടെയാണ് ഇവര്‍ ആളുകളുമായി ബന്ധപ്പെടുന്നതെന്നാണ് സൂചന. സംഘത്തെക്കുറിച്ച് പിങ്ക് പോലീസിലുള്‍പ്പടെ വിവരം നല്‍കിയിട്ടും പരിശോധനകള്‍ ഉണ്ടായില്ലെന്ന് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























