ഐശ്വര്യ റായ് ആവശ്യപ്പെട്ട 10 കോടി രൂപ നല്‍കാന്‍ സമ്മതിച്ച് നിര്‍മ്മാതാക്കള്‍

ലോക സുന്ദരി ഐശ്വര്യ റായിയുടെ ഏറ്റവും പുതിയ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്കായി ഐശ്വര്യ ആവശ്യപ്പെട്ടിരിക്കുന്നത് പത്ത് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്ലാസിക് ചിത്രമായ രാത് ഓര്‍ ദിന്‍ എന്ന ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കുന്നതിനായി ഐശ്വര്യ റായ് 10 കോടി ആവശ്യപ്പെട്ടെന്നാണ് വാര്‍ത്ത. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ഐശ്വര്യ റായ് അഭിനയിക്കേണ്ടത്. ഐശ്വര്യ റായ്‌യുടെ ആവശ്യം സിനിമയുടെ നിര്‍മ്മാതാക്കള്‍ അംഗീകരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
ഇരട്ടവേഷത്തിലായതിനാലും ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തേണ്ട വേഷമായതിനാലുമാണ് നിര്‍മ്മാതാക്കള്‍ ഐശ്വര്യ റായ്‌യുടെ ആവശ്യം അംഗീകരിച്ചത്. സിനിമയുടെ ചിത്രീകരണത്തിന് കൂടുതല്‍ ദിവസങ്ങള്‍ വേണ്ടതിനാല്‍ ഐശ്വര്യ റായ്‌യ്ക്ക് മറ്റ് പ്രൊജക്റ്റുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നതും ഇതിനു കാരണമാണ്.
https://www.facebook.com/Malayalivartha


























