തങ്ങള്‍ക്കെന്തോ അവകാശമുണ്ടെന്ന് പൊലീസ് ധരിച്ചു വച്ചിരിക്കുകയാണ് എന്നാല്‍, കാലം മാറി; പൊലീസ് ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ

അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വിചാരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമപ്രകാരമുള്ള കാര്യങ്ങൾ മാത്രം ചെയ്യുകയെന്നും പിണറായി പറഞ്ഞു.
ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സംരക്ഷിക്കില്ലെന്നും ഇത്തരക്കാര്‍ക്ക് സര്‍വീസില്‍ നിന്ന് മോശം പേരോടെ ഇറങ്ങി പോകേണ്ടി വരരുതെന്നും അദ്ദേഹം പറഞ്ഞു. ‘തങ്ങള്‍ക്കെന്തോ അവകാശമുണ്ടെന്ന് പൊലീസ് ധരിച്ചു വച്ചിരിക്കുകയാണ്. എന്നാല്‍ കാലം മാറി. എന്നാല്‍ പെരുമാറ്റം മാറ്റില്ലെന്ന് ചിന്തിക്കുന്ന പൊലീസുകാര്‍ ഇവിടെയുണ്ട്. അവരോടായി പറയുകയാണ്. ആ രീതി ഉപേക്ഷിക്കാന്‍ തയാറാകണം. ഇല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാകേണ്ടി വരും.’- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























