"പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനം ;അവളുടെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്കു കഴിയില്ല"; എ കെ ജി പരാമർശത്തിൽ വി .ടി ബൽറാമിനെ വിമർശിച്ച് ചിന്താ ജെറോം

പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് ചിന്താ ജെറോം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിന്ത ഇക്കാര്യം വ്യക്തമാക്കിയത്. പെണ്ണിന്റെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്ബ് രോഗികള്‍ക്ക് കഴിയില്ല. എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളിലാണ്. അത് അവര്‍ ഉയര്‍ത്തിയ രാഷ്ട്രീയ ശരികൊണ്ടാണെന്നും ചിന്ത പറയുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
'പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല' .. ഈ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ മനുഷ്യനാവണം..സ്ത്രീ ഒരു പാവ മാത്രം ആണെന്ന് കരുതുന്ന നിങ്ങളുടെ മനസ് ഇനിയും ഒരുപാടു വളരണം. പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ വളര്‍ച്ച മാത്രം ആണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനു തന്നെ അപമാനമാണ് .അവളുടെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്ബ് രോഗികള്‍ക്കു കഴിയില്ല .എ കെ ജി യും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളില്‍ ആണ് .അതിനു കാരണം അവര്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയത്തിന്റെ വിജയമാണ്..
https://www.facebook.com/Malayalivartha


























