'ഇതിലും നല്ലത് മാധ്യമങ്ങളെ വിളിച്ചു കൂട്ടി തുണിയുരിഞ്ഞ് ഓടുന്നതായിരുന്നു'!;ബല്‍റാമിന്റേത് മാധ്യമശ്രദ്ധ നേടാനുള്ള തരംതാണ കളിയെന്ന് വെള്ളാപ്പള്ളി

എ.കെ.ജിയെ അവഹേളിച്ച വി.ടി ബല്‍റാമിനെ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബല്‍റാമിന്റേത് മാധ്യമശ്രദ്ധ നേടാനുള്ള തരംതാണ കളിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബല്‍റാമിന് ഇതിലും നല്ലത് മാധ്യമങ്ങളെ വിളിച്ചു കൂട്ടി തുണിയുരിഞ്ഞ് ഓടുന്നതായിരുന്നെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എ.കെ.ജിയേയും സുശീല ഗോപാലനേയും അവഹേളിച്ച് ബല്‍റാം നടത്തിയ പ്രസ്താവനയ്ക്കെതിരെ പാര്‍ട്ടി ദേഭമെന്യേ നേതാക്കള്‍ രംഗത്ത് വന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം ബല്‍റാമിനെ തള്ളിപ്പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മാത്രമാണ് ബല്‍റാമിന് പിന്തുണയുമായി രംഗത്തുള്ളത്.
https://www.facebook.com/Malayalivartha


























