മുസ്ലീംങ്ങളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്; കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാർ

മുസ്ലീംങ്ങളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാർ. മര്‍കസ് റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അബൂബക്കര്‍. മുത്തലാഖ് വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വിമർശനം നടത്തിയത്.
'മുസ്ലിംങ്ങളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റു മതങ്ങളുടെ കാര്യത്തിലെല്ലാം സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മുസ്ലിംങ്ങള്‍ക്ക് മാത്രം എന്തുകൊണ്ടാണ് ക്രിമിനല്‍ കുറ്റമാകുന്നത്. മതം പറയാന്‍ മതപണ്ഡിതന്‍മാരെ മാത്രമേ അനുവദിക്കുകയുള്ളു. അല്ലാത്തവര്‍ അതവസാനിപ്പിക്കണം'- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























