ആനയുടെ ആക്രമണത്തിൽ ശബരിമല തീര്‍ഥാടകന്‍ മരിച്ചു

ആനയുടെ ആക്രമണത്തിൽ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. ചെന്നൈ സ്വദേശി നിരേഷ് കുമാറാണ് (30) മരിച്ചത്. കരിമല മുകളില്‍ വെച്ച് പതിനാലുപേരുടെ സംഘത്തില്‍പ്പെട്ട നിരോഷ്‌കുമാര്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്‍പില്‍പ്പെടുകയായിരുന്നു. കാട്ടാനയുടെ തുമ്പിക്കൈകൊണ്ടുള്ള ആക്രമണത്തില്‍ ഇയാളുടെ മുഖത്തിന്റെ ഒരുവശം തകര്‍ന്നിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ആനയുടെ കുത്തേറ്റത്. 12 മണിയോടെ കൂടെയുള്ളവര്‍ നിരോഷിനെ പമ്പയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കരിമല കാനനപാതയില്‍ വെച്ച് കൂട്ടം തെറ്റി നിരോഷ് കാട്ടില്‍ കയറുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























