ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മഞ്ജു വാര്യരെ സിപിഎം സ്ഥാനാര്‍ഥിയാക്കുമെന്ന് റിപ്പോർട്ടുകൾ

ഇനി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാൻ ധാരണയായെന്ന് റിപ്പോർട്ടുകൾ. സിപിഎമ്മിൽ ഇത് സംബന്ധിച്ച് ആലോചന നടന്നതായാണ് സൂചന. എങ്ങനെയും എറണാകുളം പിടിക്കണമെന്ന ഉറച്ച തീരുമാനമാണ് തെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യരെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ഇടതു സര്‍ക്കാറിന്‍റെ പല പദ്ധതികളുടെയും ബ്രാന്‍ഡ് അംബാസഡറായ മഞ്ജു വാര്യര്‍ അടുത്ത സമയത്തായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തുറന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു.
മഞ്ജു വാര്യർ എറണാകുളത്ത് പല പരിപാടികളിലും സജീവമാകാൻ ശ്രമിക്കുന്നുണ്ട്. പി. രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുമാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജീവ് അടുത്ത മൂന്ന് വര്‍ഷവും സെക്രട്ടറിയായി തുടരും.
https://www.facebook.com/Malayalivartha


























