Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ ഇനി മലയാളത്തിലും ട്രെയിന്‍ ടിക്കറ്റ്

08 JANUARY 2018 10:16 AM IST
മലയാളി വാര്‍ത്ത

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, ഇനി മലയാളമടക്കം പ്രാദേശികഭാഷകളിലും ട്രെയിന്‍ ടിക്കറ്റ് ലഭിക്കും. കര്‍ണാടകയും തമിഴ്‌നാടുമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു മാതൃഭാഷയിലെ ടിക്കറ്റ്.

അതേസമയം, ഹിന്ദിയും ഇംഗ്ലീഷുമല്ലാതെ മറ്റൊരു സാധ്യതയിലേക്ക് പോലും കടക്കാതെ കടുംപിടിത്തത്തിലായിരുന്നു റെയില്‍വേ ബോര്‍ഡ്. ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റിയുടെയടക്കം ഇടപെടലിനെ തുടര്‍ന്നാണ് റെയില്‍വേ ബോര്‍ഡ് നിലപാട് മയപ്പെടുത്തുകയും പ്രാദേശിക ഭാഷകളിലെ ടിക്കറ്റിന് അനുമതി നല്‍കുകയും ചെയ്തത്.

കൗണ്ടറുകളില്‍നിന്ന് നേരിട്ടെടുക്കുന്ന ടിക്കറ്റുകളാണ് അതത് ഭാഷകളില്‍ ലഭ്യമാക്കാന്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് സോണുകള്‍ക്കും ഡിവിഷനുകള്‍ക്കും റെയില്‍വേ ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാടും കര്‍ണാടകയുമാണ് ടിക്കറ്റുകളിലെ മാതൃഭാഷക്കായി ഏറെ സമ്മര്‍ദം ചെലുത്തിയത്.
ഉദ്ദേശിച്ച സ്ഥലത്തേക്കുള്ള ടിക്കറ്റാണോ ലഭിച്ചതെന്ന് പോലും മനസ്സിലാക്കാനാകാതെയാണ് നല്ലൊരു ശതമാനത്തിന്റെയും യാത്ര. പ്രായമായവരടക്കം ടിക്കറ്റ് വായിച്ച് മനസ്സിലാക്കാനാവാത്തതിനാല്‍ സ്വന്തം കുറ്റത്തിന്റെ പേരിലല്ലാതെ പിഴയൊടുക്കേണ്ടി വരുന്നതടക്കം സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട്, ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റിയില്‍ വാദിച്ചത്.

എന്നാല്‍, നിഷേധാത്മകമായിരുന്നു അധികൃതരുടെ ആദ്യ നിലപാട്. വര്‍ഷങ്ങളായി രണ്ടു ഭാഷകളില്‍ മാത്രം ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടായിരുന്നു ആദ്യം ഉന്നയിച്ചത്. ഒപ്പം നിലവില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ പ്രയാസമുണ്ടെന്ന കാര്യവും. അതേസമയം, സമ്മര്‍ദം ശക്തമായതിനു പുറമേ, പ്രാദേശിക ഭാഷകളിലുള്ള പരസ്യങ്ങള്‍ക്ക് കൂടി സാധ്യതയുണ്ടെന്നത് തിരിച്ചറിഞ്ഞാണ് ബോര്‍ഡിന്റെ പുതിയ നിലപാട്.

വരും മാസങ്ങളില്‍തന്നെ സോഫ്റ്റ്‌വെയര്‍ പരിഷ്‌കാരം പൂര്‍ത്തിയാക്കി സൗകര്യം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതാടെ കൗണ്ടറില്‍നിന്നെടുക്കുന്ന എല്ലാത്തരം യാത്ര ടിക്കറ്റുകളും പ്രാദേശിക ഭാഷയില്‍ ലഭിക്കും. അന്തര്‍ സംസ്ഥാന യാത്രകളില്‍ ഏത് സംസ്ഥാനത്തുനിന്ന് ടിക്കറ്റെടുക്കുന്നെന്നതിനെ ആശ്രയിച്ചാവും ടിക്കറ്റിലെ ഭാഷ.

അതേസമയം, ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ പ്രാദേശിക ഭാഷ സംവിധാനം ലഭ്യമാകില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (13 minutes ago)

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (22 minutes ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (24 minutes ago)

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (55 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (1 hour ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (1 hour ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (1 hour ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (2 hours ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (3 hours ago)

Malayali Vartha Recommends