'ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാളും വലിയ തെറ്റ് ചെയ്തവർ'; എ .കെ.ജി പരാമർശത്തിൽ നിലപാട് വ്യക്തമാക്കി തിരുവഞ്ചൂര്‍

എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാളും വലിയ തെറ്റ് ചെയ്തവരാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നെഹ്റു കുടുംബത്തെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നത്.
എന്നാല്‍ ബല്‍റാം എകെജിക്കെതിരെ പറഞ്ഞതിന് ന്യായീകരക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ എകെജി പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബല്‍റാം രംഗത്തെത്തുകയും ചെയ്തിരുന്നു. മന്‍മോഹന്‍ സിങിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ജീര്‍ണത തെളിയിക്കുന്നതാണെന്ന് ബല്‍റാം തുറന്നടിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























