മണിശങ്കർ അയ്യരോട് കാണിച്ച അതെ ആർജ്ജവം ബൽറാമിനെതിരെയും രാഹുൽ ഗാന്ധി കാണിക്കണം; ബൽറാം ഇന്ത്യൻ കോഫി ഹൗസിൽ പോയി ബില്ല് കൊടുക്കുന്ന നേരം മുകളിലേക്കൊന്ന് നോക്കണം അവിടെ കാണുന്ന രൂപം നോക്കി ഉള്ളിൽ മാപ്പ് പറഞ്ഞേക്കു; ബൽറാമിനെതിരെ വിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി

എകെജിക്കെതിരായ വിടി ബൽറാം എംഎല്‍എയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. എകെജിക്കെതിരായ പരാമർശത്തിൽ ബൽറാമിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മണിശങ്കര്‍ അയ്യരോടു കാണിച്ച അതേ ആര്‍ജ്ജവം ഈ വിഷയത്തിൽ രാഹുല്‍ ഗാന്ധി കാണിക്കണമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. അങ്ങയുടെ മുത്തച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹറുവിന് ഏറെ ബഹുമാനവും ആരാധനയുമുള്ള നേതാവായിരുന്നു എ.കെ.ജി. കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് കേരളം ആരാധനയോടെ സ്മരിക്കുന്ന നേതാവാണ് എ.കെ.ജിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബൽറാം എത്രയും പെട്ടെന്ന് ഇന്ത്യയിലെ ഏതെങ്കിലും ഇന്ത്യന്‍ കോഫി ഹൌസില്‍ പോയി ഒരു കാപ്പി കുടിച്ച് ബില്ല് കൊടുക്കുന്ന നേരം മുകളിലേക്കൊന്നു നോക്കുക അവിടെ എവിടെയെങ്കിലും കാണും ആ രൂപമെന്നും
ഒരു മിനിറ്റ് കണ്ണടച്ച് മനസ്സിൽ മാപ്പ് പറഞ്ഞേക്കുവെന്നും സ്വാമി സന്ദീപാനന്ദ ഗിരി ഫെയ്സ് ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
https://www.facebook.com/Malayalivartha


























