മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; 10 വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി. രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 10 വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. വഴിക്കടവിനു സമീപം മണിമൂളിയിലാണ് അപകടം നടന്നത്. മണിമൂളി സി.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കുട്ടികള്‍ക്കു പുറമെ ചില നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കര്‍ണാടകയില്‍ നിന്ന് കൊപ്ര കയറ്റി വന്ന ലോറിയാണ് ഇടിച്ചത്. ലോറിയുടെ െ്രെഡവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട ലോറി ഓട്ടോയിലിടിച്ചതിനു ശേഷം കുട്ടികള്‍ക്കുനേരെ പാഞ്ഞു കയറുകയായിരുന്നു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























