സോളാര്‍ കേസ്: വ്യക്തിയല്ല തന്നെ ബ്ലാക് മെയില്‍ ചെയ്തതെന്ന വെളിപ്പെടുത്തലുമായി ഉമ്മന്‍ചാണ്ടി, പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി

സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന അന്വേഷിക്കമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തത്.
എന്നാല്‍ ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താത്തതിന്റെ പേരില്‍ ഉണ്ടായ ആക്ഷേപങ്ങളാണ് താന്‍ ബ്ലാക് മെയില്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്ന് ഉമ്മന്‍ ചാണ്ടി െ്രെകംബ്രാഞ്ച് അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കി. ആരുടേയും പേര് ഉമ്മന്‍ ചാണ്ടി െ്രെകം ബ്രാഞ്ചിനോട് പറഞ്ഞില്ല.
https://www.facebook.com/Malayalivartha
























