ചത്തുകിടന്ന എലിയെ എടുക്കാന്‍ കിണറ്റിലിറങ്ങിയ വില്‍ഫ്രഡ് ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്

മെഡിക്കല്‍കോളജ്: കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ അയല്‍വാസിയുടെ കിണറ്റിലിറങ്ങിയ ആള്‍ തിരികെ കയറുന്നതിനിടെ വീണു പരിക്കേറ്റു. പൗഡിക്കോണം സ്വദേശി വില്‍ഫ്രഡിനാണ് (53) പരിക്കേറ്റത്. പൗഡിക്കോണത്ത് രവികുമാറിന്റെ വീട്ടിലെ 20 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് വില്‍ഫ്രഡ് ഇറങ്ങിയത്. കിണറ്റില്‍ എലി ചത്തു കിടക്കുന്നെന്ന വിവരമറിഞ്ഞ് കിണറ്റിലിറങ്ങിയതായിരുന്നു വില്‍ഫ്രഡ്. എലിയെ എടുത്തശേഷം തൊടികള്‍ കയറുന്നതിനിടെ അബദ്ധത്തില്‍ പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയ്ക്കിടെ കിണറിന്റെ വശങ്ങളിലിടിച്ച് ഇയാളുടെ നട്ടെല്ലിന് സാരമായി പരിക്കേറ്റു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. വില്‍ഫ്രഡിനെ 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha



























