ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത സിപിഎം നേതാവിനെ പുറത്താക്കി

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സി.പി.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് കണ്ണൂര്‍ ജില്ലാ കമ്മറ്റിഅറിയിച്ചു.
പാനൂര്‍ മേഖലയില്‍ ആര്‍എസ്‌എസ് - സിപിഎം സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ പ്രേമന്‍ ആര്‍ എസ് എസിന്റെ സേവാഭാരതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതാണ് വിവാദമായത്.പാനൂരിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇരു നേതൃത്വത്തെയും ഉള്‍പ്പെടുത്തിയുള്ള ഉഭയകക്ഷി ചര്‍ച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വിവാദ സംഭവം ഉണ്ടായത്.
പ്രവർത്തകർക്കിടയിൽ ഉണ്ടായ കടുത്ത അതൃപ്തിയും ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി എടുക്കുന്നതിൽ നിർണ്ണായകമായി. നേരത്തെ പാനൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി പി എമ്മും ബിജെപിയും ഒന്നിച്ച് പ്രവർത്തിച്ചതുമായി ബന്ധപ്പെട്ട് പ്രേമനെതിരെ സിപിഎം നടപടി എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























