സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും, കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് പരിസമാപ്തിയാകും. 864 പോയിന്റുമായി കോഴിക്കോട് കുതിപ്പ് തുടരുകയാണ്. 858 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.
പൂരനഗരിയില്‍ ഇന്ന് കലമാമാങ്കത്തിന് കൊടിയിറങ്ങും ശക്തന്റെ തട്ടകത്തില്‍ നിന്നും സ്വര്‍ണ്ണ കപ്പ് ആരാകും കൊണ്ടു പോകുന്നത് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
പോയിന്റ് നിലയില്‍ വ്യക്തമായ ആധിപത്യം തന്നെയാണ് കോഴിക്കോടിനും, പാലക്കാടിനുമുള്ളത്, ഒന്നാം സ്ഥാനത്തിനായി കോഴിക്കോടും പാലക്കാടും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം, ആതിഥേയരായ തൃശൂര്‍ ആദ്യദിനങ്ങളില്‍ മുന്നിലായിരുന്നുവെങ്കിലും 4 ദിനത്തിലെ മത്സരങ്ങളില്‍ പിന്നിലേക്കു പോയി.
കണ്ണൂരിലെ തനിയാവര്‍ത്തനം തൃശൂരില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്. മത്സരങ്ങള്‍ വൈകി ആരംഭിക്കുന്നത് മത്സരാര്‍ത്ഥികളുടെ പ്രകടനത്തെയും ബാധിക്കുന്നുണ്ട്.
പല മത്സരങ്ങളും പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുന്ന സാഹചര്യമായിരുന്നു ഇത്തവണത്തെ കലോത്സവത്തിനുണ്ടായിരുന്നത്. 1130 അപ്പീലുകളാണ് ആകെ ലഭിച്ചത്. സമാപന ദിവസമായ ഇന്ന് നാടോടി നൃത്തം, മോണോ ആക്ട്, മിമിക്രി മത്സരങ്ങളാണുള്ളത്.
https://www.facebook.com/Malayalivartha


























