വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമം; മൂന്ന് നാടോടി സ്ത്രീകള്‍ പിടിയില്‍

വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് നാടോടി സംഘത്തിലെ മൂന്ന് സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറി. തമിഴ്‌നാട് പളനി പത്താനായ്ക്കം പട്ടി മൂന്നാം തെരുവില്‍ മുത്താച്ചി(38), കവിത(28), സുധ(26)എന്നിവരാണ് പിടിയിലായത്. തച്ചോട്ടുകാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രോല്‍സവത്തിനിടെ ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.
തിരക്കിനിടയില്‍ മാല പൊട്ടിക്കുന്നതിനിടെ സ്ത്രീകളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഇവരെ വളഞ്ഞത്. വിവരമറിഞ്ഞ് എത്തിയ എസ്.ഐ.സുരേഷ് കുമാര്‍, വനിതാ പൊലീസ് ഓഫീസര്‍മാരായ സ്‌നേഹലത, രാജേശ്വരി എന്നിവരാണ് നാടോടി സ്ത്രീകളെ സ്‌റ്റേഷനിലേക്ക് മാറ്റിയത്.
കസ്റ്റഡിയിലായവര്‍ നേരത്തെ സമാന രീതിയില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി. ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























