വിദ്യാര്‍ത്ഥികളെ ക്രൂരമായി മർദ്ദിച്ചു; അധ്യാപകൻ പിടിയിൽ

വിദ്യാര്‍ത്ഥികളെ പിവിസി പൈപ്പും ചുറ്റികയുമുപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ അധ്യാപകൻ ബി വിജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ചാല ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. അധ്യാപകന്റെ ഈ ക്രൂരത അറിഞ്ഞ കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്.
ശിവദേവ്, അതുല്‍, അരുണ്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടികളുടെ ശരീരത്തിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനുമുൻപും ഈ അധ്യാപകനെതിരേ ഇതുപോലുള്ള പരാതിയുണ്ടായിട്ടുള്ളതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ പറയുന്നത് സ്‌കൂളിലെ അധ്യാപികയോട് ചില കുട്ടികള്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് അധ്യാപകന്‍ ഇടപ്പെട്ടതാണെന്നാണ്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലേക്ക് എസ്എഫ്‌ഐ പ്രതിഷേധപ്രകടനം നടത്തി. തുടര്‍ന്ന് ഉച്ചയോടെ ഫോര്‍ട്ട് പൊലീസ് എത്തി അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























