ഐഎച്ച്ആര്‍ഡി നിയമന കേസ്: വി.എ അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍, തിരുവനന്തപുരം പ്രത്യേക കോടതിയാണ് അരുണ്‍ കുമാറിനെ കുറ്റവിമുക്തനാക്കിയത്

ഐ.എച്ച്.ആര്‍.ഡി നിയമന കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍. തിരുവനന്തപുരം പ്രത്യേക കോടതിയാണ് അരുണ്‍ കുമാറിനെ കുറ്റവിമുക്തനാക്കിയത്.
ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍ കുമാറിന് നിമയനം നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിച്ച് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.
ഇ.കെ.നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് അരുണ്‍ കുമാറിനെ ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചത്. തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സമയത്താണ് വിവാദം ഉയര്‍ന്നത്. ആവശ്യമായ അദ്ധ്യാപന പരിചയമില്ലാതെയാണ് അരുണ്‍കുമാറിന് നിയമനം നല്‍കിയതെന്നായിരുന്നു ആരോപണം.
https://www.facebook.com/Malayalivartha
























