എകെജിക്കെതിരായ പരാമര്‍ശത്തില്‍ ബൽറാമിനെ പിന്തുണച്ചതിനുപിന്നാലെ അപ്രത്യക്ഷമായ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് പേജ് പുനസ്ഥാപിച്ചു

എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റിട്ട സിവിക് ചന്ദ്രന്റെ അക്കൗണ്ട് പൂട്ടിച്ചിരുന്നു. കാറൽ മാർക്സിനെയും കമ്യൂണിസ്റ്റ് നേതാക്കന്മാരെയും അവഹേളിച്ചും ഒപ്പം വി.ടി ബല്‍റാമിനു പിന്തുണ നൽകികൊണ്ടുമുള്ള പോസ്റ്റിനെ തുടർന്നാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. സിവിക് ചന്ദ്രന്റെ പൂട്ടിച്ച ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പേജ് ലഭ്യമാകാതെ വന്നതോടെ ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ജനുവരി 14 വരെ അക്കൗണ്ട് ലഭ്യമാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ആത്മാഭിമാനമുള്ള ഏത് കോണ്‍ഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി ടി ബല്‍റാം എ കെ ജിയെ കുറിച്ച് പരാമര്‍ശിച്ചു പോയതെന്നായിരുന്നു സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് ചര്‍ച്ചയായതിനെ തുടര്‍ന്നു പോസ്റ്റ് ഇട്ടതിന്റെ അന്ന് ഉച്ചയോടെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമാകുകയായിരുന്നു.
https://www.facebook.com/Malayalivartha
























