എ.കെ.ജി പരാമർശത്തിൽ ബൽറാമിനെതിരെ പരാതി; വിശദീകരണം തേടുമെന്ന് സ്‌പീക്കർ

എ.കെ.ജിക്കെതിരായ മോശം പരാമർശത്തിൽ വി.ടി ബല്‍റാം എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ബൽറാമിന്റെ പ്രസ്താവനക്കതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌പീക്കറുടെ നടപടി.
എ.കെ.ജിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ബൽറാം ഫേസ്ബുക്കിൽ നടത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കക്ഷി രഷ്ട്രീയ ഭേതമന്യേ ബഹുമാനിക്കപ്പെടുന്ന എ.കെ.ജിയെ അധിക്ഷേപിച്ചതിൽ കോൺഗ്രസ്സ് നേതാക്കൾ അടക്കം ബൽറാമിനെതിരെ രംഗത്ത് വന്നിരുന്നു.
പ്രതിഷേധങ്ങൾക്കിടയിലും നിലപടിൽ ഉറച്ചു നിൽക്കുകയാണെന്ന് ബൽറാം വ്യക്തമാക്കിയതോടെ സിപിഎം കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























