മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: എട്ടുലക്ഷം രൂപ സിപിഎം നൽകിയേക്കും

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദമായതോടെ പ്രശ്നത്തിൽ സിപിഎം ഇടപെടുന്നു. യാത്രക്ക് ചിലവായ തുക പാർട്ടി ഫണ്ടിൽ നിന്നും നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച തീരുമാനം നാളെ നടക്കുന്ന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഉണ്ടാകും.
തൃശൂർ ജില്ലാ സമ്മേളനത്തിനിടയിൽ നിന്നും മുഖ്യമന്ത്രി തിരുവന്തപുരത്തേക്കും തിരിച്ച് തൃശൂരിലേക്കും ഹെലികോപ്റ്ററിൽ സഞ്ചരിച്ചതിന് ചിലവായ തുക ദുരിതാശ്വാസ നിധിയിൽ നിന്നും നൽകാൻ ഉത്തരവിട്ടത് വിവാദമായിരുന്നു. ഇതേതുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉത്തരവ് റദ്ദാക്കുകയായിരുന്നു.
പ്രതിപക്ഷനേതാക്കൾ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി എത്തിയതിന് പിന്നാലെയാണ് പ്രശ്നത്തിൽ സിപിഎം ഇടപെടുന്നത്. മുഖ്യമന്ത്രിയുടെ യാത്രക്ക് ചിലവായ എട്ട് ലക്ഷം രൂപ നൽകുന്നത് സംബന്ധിച്ച് സിപിഎം തീരുമാനിക്കുമെന്ന് കോടിയേരിയും മന്ത്രി കടകംപിള്ളി സുരേന്ദ്രനും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























