ലാവ്ലിന്‍ കേസില്‍ പിണറായിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി വ്യാഴാഴ്ചത്തേക്കു മാറ്റി ;സുപ്രീംകോടതി നടപടി സിബിഐ അഭിഭാഷകയുടെ ആവശ്യപ്രകാരം

ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും, വിചാരണ നേരിടണമെന്ന ഉത്തരവിനെതിരേ മറ്റു കക്ഷികളും നല്‍കിയിട്ടുള്ള അപ്പീലുകള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ സിബിഐയുടെ അഭിഭാഷക ഗീത ലൂത്ര കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
കേസില്‍ സിബിഐക്കു പുറമേ, മുന്‍ കഐസ്‌ഇബി ഉദ്യോഗസ്ഥരായ രണ്ടു പേരും അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ അപേക്ഷ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























